എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും; ഹയർ സെക്കൻഡറി മാർച്ച് 2 മുതൽ‍

തിരുവനന്തപുരം: 2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30-നാണ് ആരംഭിക്കുന്നത്. ഈ ദിവസത്തെ പരീക്ഷ ഉച്ചയ്ക്ക് 2.00 മണിക്ക് ആരംഭിക്കും.

നിലവിൽ ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എൽസിയ്ക്ക് ഉള്ളത്. ഗൾഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ കേന്ദ്രങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്. ടിഎച്ച്എസ്എൽസിയ്ക്ക് 46 പരീക്ഷാകേന്ദ്രങ്ങളും എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്)-ന് 29 പരീക്ഷാകേന്ദ്രങ്ങളും ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്)-ന് 2 പരീക്ഷാകേന്ദ്രങ്ങളും എഎച്ച്എസ്എൽസി-യ്ക്ക് ഒരു പരീക്ഷാകേന്ദ്രവുമാണ് ഉള്ളത് (കലാമണ്ഡലം). എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 4,25,000 (നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം വിദ്യാർഥികൾ പൊതുപരീക്ഷ എഴുതും.

എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2027 ഫെബ്രുവരി 1ന് ആരംഭിച്ച് 1ഫെബ്രുവരി 15ന് അവസാനിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് ഫെബ്രുവരി 20ന് അവസാനിക്കും. എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം

ഏപ്രിൽ 5ന് ആരംഭിച്ച് ഏപ്രിൽ 27ന് അവസാനിക്കും. മെയ് ആദ്യവാരം എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും. 2027 മാർച്ച് എസ്എസ്എൽസി പരീക്ഷയുടെ കാൻഡിഡേറ്റ് റജിസ്ട്രേഷൻ 2026 നവംബർ 18 മുതൽ ആരംഭിക്കും. UEMS (യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം) എന്ന പുതിയ പരീക്ഷാ സോഫ്റ്റ് വെയറിലായിരിക്കും പരീക്ഷാ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുക.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026