ശബരിമല നെയ്യ് കൊള്ളയിൽ രണ്ടു പേർ കൂടി അറസ്റ്റിലായി

തിരുവനന്തപുരം . ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ടു പേർ കൂടി അറസ്റ്റിലായി. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് വാങ്ങിയ വെങ്കിടേശ്വരന്‍, കുമരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. ശബരിമലയില്‍ നിന്നുള്ള നെയ്യ് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ നെയ്യ് വാങ്ങുന്നത്.

പ്രതികളെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുന്നുണ്ട്.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026