സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണം ​ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. സ്വർണവില ഒരു ലക്ഷത്തിൽ താഴെ പോകാത്തതിനാൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുക തന്നെ നൽകേണ്ടിവരും. സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്.

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.

ലോകത്ത് ഏറ്റവും കൂടുതൽ സ്വ‌ർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.

ആഗോള വിപണിയിൽ സ്വർണവില ഇടിയുമ്പോഴും അതിന്റെ പ്രതിഫലനം കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. സർവകാല റെക്കോർഡുകളെ ഭേദിച്ച് ആഗോള വിപണിയിൽ സ്വർണവില 24 ശതമാനത്തോളം ഇടിഞ്ഞപ്പോഴും ഇതുതന്നെ അവസ്ഥ. ലോകത്താകെ സ്വർണവില കുറയുന്നതിന് ആനുപാതികമായി കേരളത്തിൽ വില കുറയുന്നുമില്ല.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026