കൊലപാതകക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; ചിത്രങ്ങൾ പുറത്ത്

കാസർകോട്: കുമ്പള മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചു. സന്ദീപ് വാര്യർ, എൻ. എ. നെല്ലിക്കുന്ന്, എ. കെ. എം. അഷറഫ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് കേസിൽ ഉൾപ്പെട്ട പ്രതിക്കൊപ്പം ഗൾഫിൽ നടന്ന ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. പൈവളിഗെ അമ്പിക്കാന സ്വദേശിയായ അഹമ്മദ് റയീസിനൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. സിദ്ദീഖ് വധക്കേസിലെ പതിമൂന്നാം പ്രതിയാണ് റയീസ്.

2022 ജൂൺ 26‑നാണ് നാടിനെ വിറപ്പിച്ച സിദ്ദീഖ് വധശ്രമവും കൊലപാതകവും നടക്കുന്നത്. ഗൾഫിലേക്ക് ഏജന്റുമാർ വഴി കടത്തിയ 40 ലക്ഷം രൂപയുടെ ഡോളർ കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഒരു വീട്ടിലും സമീപത്തെ കുന്നിൻമുകളിലും വെച്ച് അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ സിദ്ദീഖിന്റെ സഹോദരൻ അൻവറിനും ബന്ധു അൻസാറിനും നേരെയും ക്രൂരമായ മർദ്ദനവും തടങ്കൽ പീഡനവും ഉണ്ടായിരുന്നു.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026