പൗരത്വം തെളിയിക്കാന്‍ പാന്‍ കാര്‍ഡും വോട്ടര്‍ ഐ.ഡിയും മാത്രം പോരാ: ഗുവാഹത്തി ഹൈക്കോടതി

ഗുവാഹത്തി: പാന്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും (EPIC) മാത്രം ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളായി അംഗീകരിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഔദ്യോഗിക പരിശോധനകളില്ലാതെ വ്യക്തികള്‍ സ്വയം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം രേഖകള്‍ അനുവദിക്കുന്നതെന്നും അവയ്ക്ക് ആധാരമായ രേഖകള്‍ കൂടി തെളിയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

‘പാന്‍ കാര്‍ഡും ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും പൗരത്വത്തിനുള്ള തെളിവുകളല്ല. ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും ഔദ്യോഗിക അന്വേഷണം നടത്താതെയാണ് വ്യക്തികളുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇവ അനുവദിക്കുന്നത്. അതിനാല്‍, ഈ രേഖകള്‍ക്ക് ആധാരമായ രേഖകള്‍ കൂടി തെളിയിക്കാതെ ഇവയെ ഇന്ത്യന്‍ പൗരത്വത്തിനുള്ള തെളിവായി അംഗീകരിക്കാനാവില്ല’ കോടതി നിരീക്ഷിച്ചു.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026