ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൽ: അർഷ്‌ദീപ് മുംബൈയിൽ; ഐപിഎല്ലിൽ വൻ കൈമാറ്റം

മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ അടുത്ത ഐപിഎലിൽ കളിക്കുക പഞ്ചാബ് കിങ്സിനായി. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് മുംബൈയ്ക്കായും കളിക്കും. ഐപിഎല്ലിന് മുന്നോടിയായി ഇരുടീമുകളും തമ്മിൽ താരങ്ങളെ പരസ്പരം കൈമാറുകയായിരുന്നു. ഹാർദിക്കിനെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. നിലവിൽ 16.35 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. അർഷ്ദീപിനെ നിലവിലെ പ്രതിഫലമായ 18 കോടി രൂപയ്ക്ക് തന്നെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
താരങ്ങളെ നിലനിർത്താൾ ഫ്രാഞ്ചൈസികൾക്ക് അനുവദിച്ചിട്ടുള്ള സമയം നവംബർ 17ന് അവസാനിക്കുകയാണ് വമ്പൻ കൈമാറ്റം. 2022 ൽ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യന്മാരാക്കിയ ഹാർദിക്, 2024 ലാണ് മുംബൈയിലേക്ക് നായകനായി തിരിച്ചെത്തിയത്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ പാണ്ഡ്യയ്ക്കു സാധിച്ചില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു തവണ മാത്രമാണ് മുംബൈ ഇന്ത്യൻസിന് പ്ലേഓഫിൽ എത്താനായത്. 2026 ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് നാല് ജയം മാത്രം നേടി മുംബൈ അവസാന സ്ഥാനത്തിന് തൊട്ടുമുമ്പിലായാണ് ഫിനിഷ് ചെയ്തത്.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026