സിനിമ പിന്നണി ഗായകന്‍ സിജോ സെബാസ്റ്റ്യന്‍ എല്‍എസ്ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായി

കൊച്ചി . എല്‍എസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകന്‍ സിജോ സെബാസ്റ്റ്യൻ അറസ്റ്റിലായി. 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായാണ് സിജോ സെബാസ്റ്റ്യനെ ഡാന്‍സാഫ് സംഘം പിടികൂടിയത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകന്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തത്.

ഈ വീട്ടിലേക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്നുപോകുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മറ്റൊരു സംഭവത്തില്‍ മലപ്പുറം വേങ്ങരയില്‍ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കഴിഞ്ഞ ആഴ്ച ലഹരി കച്ചവടത്തിന് പിടിയിലായ പ്രതിയുടെ മരുമകന്‍ ദില്‍രാജാണ് പിടിയിലായിരിക്കുന്നത്.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026