29°C

സിനിമ പിന്നണി ഗായകന്‍ സിജോ സെബാസ്റ്റ്യന്‍ എല്‍എസ്ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായി

കൊച്ചി . എല്‍എസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകന്‍ സിജോ സെബാസ്റ്റ്യൻ അറസ്റ്റിലായി. 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായാണ് സിജോ സെബാസ്റ്റ്യനെ ഡാന്‍സാഫ് സംഘം പിടികൂടിയത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകന്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തത്. ഈ വീട്ടിലേക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്നുപോകുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മറ്റൊരു സംഭവത്തില്‍ മലപ്പുറം വേങ്ങരയില്‍ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കഴിഞ്ഞ ആഴ്ച […]

കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ: മലപ്പുറത്ത് കാമുകിയും കൂട്ടാളികളും അറസ്റ്റിൽ

തിരൂർ (മലപ്പുറം) ∙ കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസ്സുള്ള കാമുകനെയാണ് വധിക്കാൻ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ […]

ഇന്റർനെറ്റ് വേണ്ട; ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് കാലാവസ്ഥ അറിയാം,68,000 രൂപയുടെ ‘മാന്ത്രിക ഉപകരണവു’മായി വിദ്യാർഥി

മഴക്കാലത്ത് ഹിമാലയൻ മലനിരകളിൽ മൊബൈൽ ടവറുകൾ നിലംപൊത്തുമ്പോൾ പുറംലോകവുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുക പതിവാണ്. ദുരന്തമുഖത്ത് കാലാവസ്ഥാ വിവരങ്ങൾ പോലും അറിയാൻ കഴിയാതെ വലയുന്ന വിദൂര ഗ്രാമങ്ങൾക്ക് പ്രതീക്ഷയായി ഹൈദരാബാദിൽ നിന്നൊരു പ്ലസ്ടു വിദ്യാർഥിയുടെ കണ്ടുപിടിത്തം. ഇന്റർനെറ്റോ മൊബൈൽ നെറ്റ്​വർക്കോ ഇല്ലാതെ കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് മേഘങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്യാവുന്ന ‘സമ്മിറ്റ്സാഥി’ (SummitSathi) എന്ന വിപ്ലവകരമായ ഉപകരണവുമായി എത്തിയിരിക്കുകയാണ് ആഗാം ജെയിൻ (Aagam Jain) എന്ന മിടുക്കൻ. മലനിരകളിലെ മോശം കാലാവസ്ഥയിൽ ആശയവിനിമയ […]

കണ്ണൂർ കോർപ്പറേഷനിൽ ലീ​ഗും കോൺ​ഗ്രസും രണ്ടുതട്ടിൽ; ഭരണത്തിൽ പിടിമുറുക്കാൻ സ്റ്റിയറിങ് കമ്മിറ്റി

കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ ലീ​ഗും കോൺ​ഗ്രസും രണ്ടുതട്ടിൽ. ഭരണനടപടികളോടുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. പ്രധാന തീരുമാനങ്ങൾ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ എടുക്കാവൂ എന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണത്തിൽ പാർടിയുടെ ഇടപെടൽ ശക്തമാക്കാൻ കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിയും വിപുലീകരിച്ചു. കോൺഗ്രസും ലീഗും തമ്മിൽ നേരത്തേയുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് പുതിയ നീക്കം. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം നയപരമായ തീരുമാനങ്ങളിൽ ലീഗിന്റെ ഇടപെടൽ കുറഞ്ഞെന്ന വിമർശനമാണ് പാർടി നേതൃത്വത്തെ […]

തിരിച്ചടികളുടെ കാലം: ട്രംപിന് സംഭാവന നൽകിയ ടെക് ഭീമന്മാർക്കെതിരെ ആദ്യനീക്കവുമായി ഡെമോക്രാറ്റുകൾ.

വാഷിങ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തിക്ഷയത്തിനു പിന്നാലെ ഡെമോക്രാറ്റുകൾ പടയൊരുക്കത്തിനൊരുങ്ങുന്നു. ട്രംപ് ഭരണകൂടത്തിന് സംഭാവന നൽകിയ ടെക് ഭീമന്മാർക്കെതിരെ ആദ്യനീക്കത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്. ആപ്പിൾ, ഗൂഗിൾ, മെറ്റ, എൻവിഡിയ, ആമസോൺ, മൈക്രോസോഫ്‍റ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ നൽകിയ സംഭാവനകളുടെ രേഖകൾ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഡൊണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമാണത്തിനായി സഹായിച്ചതുൾപ്പടെയുള്ള സംഭാവനകളുടെ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈറ്റ്ഹൗസിലെ ബോൾറൂം നിർമാണത്തിനായി സ്വകാര്യ സംഭാവനയായി സമാഹരിച്ച […]