കിയയുടെ വമ്പൻ കുതിപ്പ്: ആന്ധ്രയിൽ രണ്ടാമതൊരു പ്ലാന്റ് കൂടി, 12,000 പേർക്ക് തൊഴിൽ അവസരം

ആന്ധ്രാപ്രദേശിൽ രണ്ടാമതൊരു വൻകിട നിർമ്മാണ പ്ലാന്റ് കൂടി സ്ഥാപിക്കാനൊരുങ്ങി കിയ ഇന്ത്യ. നവംബർ 12-ന് വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ (MoU) കിയയും ആന്ധ്രാ സർക്കാരും ഒപ്പുവെച്ചു. ഏകദേശം 2 ബില്യൺ യുഎസ് ഡോളറിന്റെ വൻ നിക്ഷേപമാണ് ഈ പദ്ധതിക്കായി എത്തുന്നത്. ഇതോടെ കിയയുടെ പ്രതിവർഷ ഉൽപ്പാദനശേഷി 6.3 ലക്ഷമായി ഉയരുകയും 12,000-ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പരമ്പരാഗത ഇന്ധന (ICE) വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക് മോഡലുകളും നിർമ്മിക്കാൻ തക്കവിധമാണ് പുതിയ ഉൽപ്പാദന ലൈനുകൾ സജ്ജമാക്കുന്നത്. […]