ഇന്റർനെറ്റ് വേണ്ട; ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് കാലാവസ്ഥ അറിയാം,68,000 രൂപയുടെ ‘മാന്ത്രിക ഉപകരണവു’മായി വിദ്യാർഥി

മഴക്കാലത്ത് ഹിമാലയൻ മലനിരകളിൽ മൊബൈൽ ടവറുകൾ നിലംപൊത്തുമ്പോൾ പുറംലോകവുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുക പതിവാണ്. ദുരന്തമുഖത്ത് കാലാവസ്ഥാ വിവരങ്ങൾ പോലും അറിയാൻ കഴിയാതെ വലയുന്ന വിദൂര ഗ്രാമങ്ങൾക്ക് പ്രതീക്ഷയായി ഹൈദരാബാദിൽ നിന്നൊരു പ്ലസ്ടു വിദ്യാർഥിയുടെ കണ്ടുപിടിത്തം. ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതെ കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് മേഘങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്യാവുന്ന ‘സമ്മിറ്റ്സാഥി’ (SummitSathi) എന്ന വിപ്ലവകരമായ ഉപകരണവുമായി എത്തിയിരിക്കുകയാണ് ആഗാം ജെയിൻ (Aagam Jain) എന്ന മിടുക്കൻ. മലനിരകളിലെ മോശം കാലാവസ്ഥയിൽ ആശയവിനിമയ […]