കൊച്ചി മെട്രോയുടെ സെർവറിൽ ഗുരുതര സുരക്ഷാ പിഴവ്; വീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് സുരക്ഷാ ഗവേഷകൻ, ഉടനടി പരിഹരിച്ച് കെഎംആർഎൽ

കൊച്ചി മെട്രോയുടെ സെർവറിനുള്ളിൽ ഒളിഞ്ഞിരുന്നത് വൻ വിവര ചോർച്ചാ ഭീഷണി! 2011 മുതൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പാൻ കാർഡ് നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ശമ്പള വിവരങ്ങളും ആർക്കും കാണാവുന്ന രീതിയിലുള്ള ഗുരുതര സുരക്ഷാപ്പിഴവാണ് കെഎംആർഎൽ (KMRL) സർവറിൽ കണ്ടെത്തിയത്. ഒടുവിൽ മലയാളി സൈബർ ഗവേഷകന്റെ ഇടപെടലിലൂടെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. 2026 ഒക്ടോബർ 23നാണ് ടെഡി എൻ ഏലിയാസ് എന്ന സുരക്ഷാ ഗവേഷകൻ ഈ സുരക്ഷാ വീഴ്ച കണ്ടെത്തുകയും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുകയും […]