29°C

സന്ദർശകർക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ : പുതിയ പദ്ധതിക്ക് ദുബായിൽ തുടക്കം

ദുബായ് : തുടർച്ചയായി എമിറേറ്റ്‌ സന്ദർശിക്കുന്നവർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബായിൽ തുടക്കം. ‘ദുബായ് ആക-്‌സസ് ക്ലബ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ഹോട്ടൽ മുറികളിൽ ഇളവുകൾ, സമ്മാന കാർഡുകൾ, വിമാനത്താവളത്തിലെ വിശ്രമകേന്ദ്രങ്ങളിൽ പ്രവേശനം, വിവിധ പരിപാടികൾക്ക് മുൻകൂട്ടി ബുക്കിങ് സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ​എമിറേറ്റ്സ്, അക്കോർ, വിസ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ […]

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്‌ ദാർസൈറ്റ് ഇന്ത്യൻ സ്‌കൂൾ

മസ്‌കത്ത്‌ : വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷവും കായിക പരിശീലനത്തിന് ആധുനിക സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റവുമായി ഇന്ത്യൻ സ-്‌കൂൾ ദാർസൈറ്റ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ-്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി കാമ്പസിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നതെന്ന് അധികൃതർ അറിയിച്ചു. എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സ-്‌മാർട്ട് ബോർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റിയിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങൾക്കായി ആധുനിക മൾട്ടിപർപ്പസ് സിന്തറ്റിക് ഫ്ലോറിങ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. […]