കുട്ടികളിലെ ആവർത്തിച്ചുള്ള ചുമയും ശ്വാസതടസ്സവും; എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

മഴക്കാലമായാലും ചൂടുകാലമായാലും പല മാതാപിതാക്കളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കുട്ടികളിലെ വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. ‘ചെറിയൊരു ജലദോഷമല്ലേ, മാറും’ എന്ന് കരുതി സാധാരണയായി പലരും ഇതിനെ അവഗണിക്കാറുമുണ്ട്. എന്നാൽ നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികളിൽ കണ്ടുവരുന്ന ആവർത്തിച്ചുള്ള ശ്വാസകോശ പ്രശ്നങ്ങൾ പലപ്പോഴും കൃത്യമായ ശ്രദ്ധയും ചികിത്സയും ആവശ്യപ്പെടുന്ന ഒന്നാണ്. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ ശ്വാസകോശവും ശ്വാസനാളങ്ങളും വളരെ ചെറുതും മൃതുവുമാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തിലെ ചെറിയ വ്യത്യാസങ്ങൾ, പൊടിപടലങ്ങൾ, പുക, അണുബാധകൾ എന്നിവ പെട്ടെന്ന് അവരുടെ ശ്വാസനാളങ്ങളെ […]