29°C

ബി​ഡി​ജെ​എ​സ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വിട്ടേക്കും

കോ​ട്ട​യം . ബി​ഡി​ജെ​എ​സ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വിട്ടേക്കും. ബി​ഡി​ജെ​എ​സിന്റെ ജില്ലാകമ്മിറ്റികൾ മുന്നണി വിടണ മെന്ന നിലപാടിലാണ്. ബി​ഡി​ജെ​എ​സ് കോ​ട്ട​യം ജി​ല്ലാ ഘ​ട​കം ജി​ല്ലാ നേ​തൃ​ക്യാ​ന്പിൽ ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ജി​ല്ലാ നേ​തൃ​ക്യാ​ന്പിൽ മുന്നണി വിടണമെന്ന നിലപാട് ഉന്നയിച്ച് പ്രമേയവും പാസാക്കി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​മ്പി​ൽ ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ജി​ല്ലാ നേ​തൃ​ത്വം ഉ​ന്ന​യി​ക്കുന്നത്. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ബി​ഡി​ജെ​എ​സ് ക​ന​ത്ത അ​വ​ഗ​ണ​ന […]

സഹനസമരത്തിന് നേരെ വേട്ട

തിരുവനന്തപുരം : നീതിതേടി എൽപിഎസ്‌ടി ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന സമരത്തിനുനേരെ പൊലീസിനെ ഉപയോഗിച്ച്‌ സർക്കാരിന്റെ വേട്ട. വെയിലും മഴയുമേൽക്കാതിരിക്കാൻ കെട്ടിയ സമരപ്പന്തൽ നിർദാക്ഷിണ്യം പൊളിച്ചുമാറ്റി. 17 ദിവസമായി സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച്‌ നിരാഹാരമിരുന്ന സമരസമിതി സെക്രട്ടറി എസ്‌ വളർമതിയെ സ്‌ത്രീയെന്ന പരിഗണനപോലും നൽകാതെ ബലമായി കസ്റ്റഡിയിലെടുത്തു. ബഹുജനപിന്തുണയും വിവിധ രാഷ്‌ട്രീയ, യുവജന–വിദ്യാർഥി സംഘടനകളുടെ ഐക്യദാർഢ്യവും ഉദ്യോഗാർഥികൾ നേടിയെടുത്തതിൽ പരിഭ്രാന്തരായ സർക്കാർ രാത്രിയുടെ മറവിലായിരുന്നു സമരം പൊളിക്കാൻ നീക്കമാരംഭിച്ചത്‌. പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ്‌ അസഭ്യം പറഞ്ഞു. വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ […]

ഉദ്യോഗാർഥികൾക്കുനേരെയുള്ള പൊലീസ്‌ അതിക്രമം: ഇന്ന് ഡിവൈഎഫ്ഐയുടെ സെക്രട്ടറിയറ്റ്‌ മാർച്ച്‌

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികൾക്കുനേരെയുള്ള പൊലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ വ്യാഴാഴ്‌ച സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ നടത്തും. രാത്രിയുടെ മറവിലായിരുന്നു ജനാധിപത്യമാർഗത്തിൽ സമരം തുടരുകയായിരുന്ന റാങ്ക്‌ ഹോൾഡേഴ്‌സിനുനേരെയുള്ള അതിക്രമം. സർക്കാർ നിർദേശം അതേപടി അനുസരിച്ച്‌ മനുഷ്യത്വമില്ലാത്ത വേട്ടയാടലായിരുന്നു. ബുഹജനപിന്തുണയാർജിച്ച സമരത്തെ തല്ലിക്കെടുത്താൻ പലതവണ സർക്കാർ ശ്രമിച്ചിരുന്നു. ഭീഷണിപ്പെടുത്തിയും കേസെടുത്തും ദ്രോഹനടപടി തുടർന്നിട്ടും പിന്മാറില്ലെന്ന്‌ വന്നതോടെയാണ്‌ ക്രൂരത. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഡിവൈഎഫ്‌ഐ നീതിക്കൊപ്പം നിൽക്കുമെന്ന്‌ പ്രസിഡന്റ്‌ വി എസ്‌ ശ്യാമയും സെക്രട്ടറി എൽ എസ്‌ ലിജുവും പറഞ്ഞു. ​പൊലീസ്‌ പ്രതിരോധത്തെ […]

ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹം: മരണങ്ങള്‍ യാദൃശ്ചികമല്ല: കങ്കണ

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമയി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്ന് വന്നത് ദൂരുഹമാണെന്ന് കങ്കണ പറഞ്ഞു. തന്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. ഇന്ദിരാ ഗാന്ധിയും സജ്ഞയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ലെന്നും അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം വിദേശ വനിതയായ സോണിയയിലേക്ക് എത്തുകയായിരുന്നുവെന്നും കങ്കണ പറഞ്ഞു.

പൗരത്വം തെളിയിക്കാന്‍ പാന്‍ കാര്‍ഡും വോട്ടര്‍ ഐ.ഡിയും മാത്രം പോരാ: ഗുവാഹത്തി ഹൈക്കോടതി

ഗുവാഹത്തി: പാന്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും (EPIC) മാത്രം ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളായി അംഗീകരിക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഔദ്യോഗിക പരിശോധനകളില്ലാതെ വ്യക്തികള്‍ സ്വയം സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം രേഖകള്‍ അനുവദിക്കുന്നതെന്നും അവയ്ക്ക് ആധാരമായ രേഖകള്‍ കൂടി തെളിയിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ‘പാന്‍ കാര്‍ഡും ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും പൗരത്വത്തിനുള്ള തെളിവുകളല്ല. ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും ഔദ്യോഗിക അന്വേഷണം നടത്താതെയാണ് വ്യക്തികളുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇവ അനുവദിക്കുന്നത്. അതിനാല്‍, ഈ രേഖകള്‍ക്ക് […]