സിനിമ പിന്നണി ഗായകന് സിജോ സെബാസ്റ്റ്യന്‍ എല്‍എസ്ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായി

കൊച്ചി . എല്‍എസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകന് സിജോ സെബാസ്റ്റ്യൻ അറസ്റ്റിലായി. 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായാണ് സിജോ സെബാസ്റ്റ്യനെ ഡാന്‍സാഫ് സംഘം പിടികൂടിയത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകന് വാടകയ്ക്കെടുത്ത വീട്ടില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തത്. ഈ വീട്ടിലേക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്നുപോകുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മറ്റൊരു സംഭവത്തില്‍ മലപ്പുറം വേങ്ങരയില്‍ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കഴിഞ്ഞ ആഴ്ച […]
കൊലപാതകക്കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ; ചിത്രങ്ങൾ പുറത്ത്

കാസർകോട്: കുമ്പള മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചു. സന്ദീപ് വാര്യർ, എൻ. എ. നെല്ലിക്കുന്ന്, എ. കെ. എം. അഷറഫ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് കേസിൽ ഉൾപ്പെട്ട പ്രതിക്കൊപ്പം ഗൾഫിൽ നടന്ന ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. പൈവളിഗെ അമ്പിക്കാന സ്വദേശിയായ അഹമ്മദ് റയീസിനൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. സിദ്ദീഖ് വധക്കേസിലെ […]
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. സ്വർണവില ഒരു ലക്ഷത്തിൽ താഴെ പോകാത്തതിനാൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുക തന്നെ നൽകേണ്ടിവരും. സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ […]
കരുനീക്കി സർക്കാരും ബിജെപിയും

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ തകർക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്നത് ബിജെപിയുമായി ചേർന്നുള്ള നീക്കം. ഗവർണർ തങ്ങളോട് ആലോചിച്ചില്ലെങ്കിലും പിഎസ്സിയെ പിരിച്ചുവിടുന്നതിനെ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ സൂചന ബിജെപിക്കുള്ള പച്ചക്കൊടിയാണ്. പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ സുപ്രീംകോടതിയിലെത്തിച്ച് പിഎസ്സിയെ സസ്പെൻഡ് ചെയ്യുക, നിലവിലുള്ള ഒഴിവുകളിൽ ബിജെപിക്കുകൂടി സ്വീകാര്യരായവരെ ഉൾപ്പെടുത്തുക എന്നിവയാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന പ്രസിഡന്റും കൂട്ടരും രാഷ്ട്രപതിയെ സന്ദർശിച്ചത്. പുതിയ അംഗങ്ങൾ ആരൊക്കെയാണെന്ന് യുഡിഎഫിൽ ധാരണയായെന്നും വിവരമുണ്ട്. അതേസമയം, ക്രമക്കേട് ആരോപണത്തിന്റെ […]
പിഎസ്സി; വിവിധ തസ്തികകളിൽ വിജ്ഞാപനം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം 1. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ സിസ്റ്റംസ് മാനേജർ 2. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (തസ്തികമാറ്റം മുഖേന) 3. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് 4. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ റെവന്യൂ സർവേയർ ഗ്രേഡ് 2 5. ആരോഗ്യവകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 6. […]
നിർബന്ധിത വിരമിക്കൽ ശിക്ഷാ നടപടിയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിത വിരമിക്കലിന് വിധേയമാക്കുന്നത് ശിക്ഷാ നടപടിയോ ദുഷ്പേര് വരുത്തുന്നതോ അല്ലെന്നും സുപ്രീംകോടതി ഉത്തരവ്. ഛത്തീസ്ഗഢ് സർക്കാർ 2017ൽ നിർബന്ധിത വിരമിക്കലിന് വിധേയരാക്കിയ അഞ്ചിൽ രണ്ട് പ്യൂൺമാരുടെ അപ്പീൽ തള്ളി ജസ്റ്റിസുമാരായ മൻമോഹൻ, ശ്രീ ചന്ദ്രശേഖർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. സർക്കാർ നടപടി സത്യസന്ധമായും വസ്തുനിഷ്ഠമായും ആയിരിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. നിർബന്ധിത വിരമിക്കലിനെതിരായ ഹർജികളിൽ ജുഡീഷ്യൽ അവലോകനം ആവശ്യമുണ്ടെങ്കിലും സർക്കാർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് മാത്രമാകും കോടതി പരിശോധിക്കുകയെന്നും […]
കണ്ണൂർ കോർപ്പറേഷനിൽ ലീഗും കോൺഗ്രസും രണ്ടുതട്ടിൽ; ഭരണത്തിൽ പിടിമുറുക്കാൻ സ്റ്റിയറിങ് കമ്മിറ്റി

കണ്ണൂർ: യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ ലീഗും കോൺഗ്രസും രണ്ടുതട്ടിൽ. ഭരണനടപടികളോടുള്ള അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. പ്രധാന തീരുമാനങ്ങൾ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ എടുക്കാവൂ എന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണത്തിൽ പാർടിയുടെ ഇടപെടൽ ശക്തമാക്കാൻ കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിയും വിപുലീകരിച്ചു. കോൺഗ്രസും ലീഗും തമ്മിൽ നേരത്തേയുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടെയാണ് പുതിയ നീക്കം. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം നയപരമായ തീരുമാനങ്ങളിൽ ലീഗിന്റെ ഇടപെടൽ കുറഞ്ഞെന്ന വിമർശനമാണ് പാർടി നേതൃത്വത്തെ […]
തിരിച്ചടികളുടെ കാലം: ട്രംപിന് സംഭാവന നൽകിയ ടെക് ഭീമന്മാർക്കെതിരെ ആദ്യനീക്കവുമായി ഡെമോക്രാറ്റുകൾ.

വാഷിങ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തിക്ഷയത്തിനു പിന്നാലെ ഡെമോക്രാറ്റുകൾ പടയൊരുക്കത്തിനൊരുങ്ങുന്നു. ട്രംപ് ഭരണകൂടത്തിന് സംഭാവന നൽകിയ ടെക് ഭീമന്മാർക്കെതിരെ ആദ്യനീക്കത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്. ആപ്പിൾ, ഗൂഗിൾ, മെറ്റ, എൻവിഡിയ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ നൽകിയ സംഭാവനകളുടെ രേഖകൾ കൈമാറാൻ അധികൃതർ ആവശ്യപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഡൊണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ബോൾറൂം നിർമാണത്തിനായി സഹായിച്ചതുൾപ്പടെയുള്ള സംഭാവനകളുടെ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈറ്റ്ഹൗസിലെ ബോൾറൂം നിർമാണത്തിനായി സ്വകാര്യ സംഭാവനയായി സമാഹരിച്ച […]