29°C

സിനിമ പിന്നണി ഗായകന്‍ സിജോ സെബാസ്റ്റ്യന്‍ എല്‍എസ്ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായി

കൊച്ചി . എല്‍എസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകന്‍ സിജോ സെബാസ്റ്റ്യൻ അറസ്റ്റിലായി. 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായാണ് സിജോ സെബാസ്റ്റ്യനെ ഡാന്‍സാഫ് സംഘം പിടികൂടിയത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകന്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തത്. ഈ വീട്ടിലേക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്നുപോകുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മറ്റൊരു സംഭവത്തില്‍ മലപ്പുറം വേങ്ങരയില്‍ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കഴിഞ്ഞ ആഴ്ച […]

കാസർകോട് എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കാസർകോട് എംഡിഎംഎ കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി (Kasaragod MDMA case). മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. ഇരുവരും 95 ദിവസമായി റിമാൻഡിൽ കഴിയുകയാണ്. കേസിലെ നാലാം പ്രതിയായ സൈനുൽ ആബിദിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം ഒൻപതിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിൽനിന്ന് 139.29 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശികളായ നാലുപേരെ പൊലീസ് […]

അടിമാലി സെലീന വധക്കേസ്: വീട്ടമ്മയെ കുത്തി കൊന്ന ശേഷം പ്രതി ഇടതു മാറിടം മുറിച്ചുമാറ്റി – പ്രതിക്ക് ജീവപര്യന്തം തടവ്

തൊടുപുഴ: ഇരുമ്പുപാലത്ത് വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗിരോഷിന് (40) ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പ്രിൻസിപ്പൽ ജില്ല കോടതി. ഇരുമ്പുപാലം 14ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (38) കൊല്ലപ്പെട്ട കേസിലാണ് വിധി. കൊലപാതകം, കവർച്ച, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. കവർച്ചക്ക് […]

ശബരിമല നെയ്യ് കൊള്ളയിൽ രണ്ടു പേർ കൂടി അറസ്റ്റിലായി

തിരുവനന്തപുരം . ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ടു പേർ കൂടി അറസ്റ്റിലായി. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് വാങ്ങിയ വെങ്കിടേശ്വരന്‍, കുമരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു. ശബരിമലയില്‍ നിന്നുള്ള നെയ്യ് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ നെയ്യ് വാങ്ങുന്നത്. പ്രതികളെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുന്നുണ്ട്.

കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ: മലപ്പുറത്ത് കാമുകിയും കൂട്ടാളികളും അറസ്റ്റിൽ

തിരൂർ (മലപ്പുറം) ∙ കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസ്സുള്ള കാമുകനെയാണ് വധിക്കാൻ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ […]